കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്.
കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക ലഭിക്കുന്നത്. തുക എത്രയും വേഗം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു.
ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.