സാ​ധാ​ര​ണ വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​ത് ഒരാള്‍ക്ക്, പക്ഷേ..! വൈ​ദി​ക​ന്‍റെ വൃ​ക്ക​ദാ​നം ജീ​വ​നേ​കു​ന്ന​ത് ര​ണ്ടു​പേ​ർ​ക്ക്

കോ​ഴി​ക്കോ​ട്: പൗ​രോ​ഹി​ത്യം മാ​ന​വ സേ​വ​ന​മാ​ണെ​ന്ന് ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് ജോ​ജോ മ​ണി​മ​ല എ​ന്ന 36കാ​ര​നാ​യ ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗം.

ഇ​ദ്ദേ​ഹം വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​തോ​ടെ ഇ​രു​ള​ട​ഞ്ഞ ‌ര​ണ്ടു ജീ​വ​നു​ക​ളാ​ണ് ത​ളി​രി​ടു​ക. സാ​ധാ​ര​ണ വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​ത് ഒ​രാ​ൾ​ക്കാ​ണ്. എ​ന്നാ​ൽ അ​ച്ച​ന്‍റെ വൃ​ക്ക​ദാ​നം ര​ണ്ടു​പേ​ർ​ക്കാ​ണ് ജീ​വ​നേ​കു​ന്ന​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് അ​ച്ച​ൻ വൃ​ക്ക ന​ൽ​കു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ താ​മ​ര​ശേ​രി തെ​യ്യ​പ്പാ​റ​യി​ലെ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന് ത​ന്‍റെ വൃ​ക്ക ന​ൽ​കി ന​ന്മ​യു​ടെ സ്നേ​ഹ​ച്ച​ങ്ങ​ല​യൊ​രു​ക്കും.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നാ​ണ് വൃ​ക്ക​ദാ​നം. നാ​ലു​പേ​രും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ക​ണ്ണൂ​ർ പാ​വ​നാ​ത്മ പ്രോ​വി​ൻ​സി​ലെ (ക​പ്പൂ​ച്ചി​ൻ) ഫാ. ​ജോ​ജോ മ​ണി​മ​ല അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​യാ​ണ്. ജീ​സ​സ് യൂ​ത്തി​ന്‍റെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​ജോ​ജോ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

നി​ല​മ്പൂ​ർ പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക മ​ണി​മ​ല തോ​മ​സി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മ​ക​നാ​ണ്. ഏ​ഴു​വ​ർ​ഷം മു​മ്പാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്.

ജോ​യ്സി കൊ​ല്ല​റേ​ട്ട് (അ​ധ്യാ​പി​ക,സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​രി​യാ​പു​രം), സി​സ്റ്റ​ർ ടെ​സി​ൻ എ​ഫ്സി​സി, ജി​ജോ(​സൗ​ദി അ​റേ​ബ്യ) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment