ഊ​മ​യും ബ​ധി​ര​യു​മാ​യ ഭാ​ര്യ, നി​ത്യ​രോ​ഗി​യാ​യ മ​ക​ൻ! അന്തിയുറങ്ങാൻ വീടില്ലാതെ ശിവനേശൻ

അ​മ്പ​ല​പ്പു​ഴ: ഒ​രു തു​ണ്ടു​ഭൂ​മി​ക്കും ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ടി​നും വേ​ണ്ടി ഊ​മ​യും ബ​ധി​ര​യു​മാ​യ ഭാ​ര്യയ്ക്കും ​നി​ത്യ​രോ​ഗി​യാ​യ മ​ക​നു​മാ​യി ശി​വ​നേ​ശ​ൻ കാ​ണാ​ത്ത അ​ധി​കാ​രി​ക​ളി​ല്ല.

എ​ന്നാ​ൽ സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ഴും ഈ ​കു​ടു​ബം തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ക​യാ​ണ്. മ​ൽ​സ്യത്തൊ​ഴി​ലാ​ളി​യാ​യ പു​ന്നപ്ര​ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ആ​ലി​ശേ​രി പു​ര​യി​ട​ത്തി​ൽ ശി​വ​നേ​ശ​ന്‍റെ കു​ടു​ബ​മാ​ണ് വെ​യി​ലും മ​ഴ​യു​മേ​റ്റ് പു​ന്ന പ്ര​ച​ള്ളി മ​ൽ​സ്യ​ലേ​ല ഹാ​ളി​ന്‍റെ തി​ണ്ണ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി​ട്ട് ഈ ​കു​ടു​ബം മാ​റി മാ​റി വാ​ട​ക വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ മെ​ന്‍റൽ റി​ട്രാ​ക്ഷ​ൻ എ​ന്ന രോ​ഗ​ത്തി​ന് അ​ടി​മ​യാ​യ ഏ​ക മ​ക​ന്‍റെ ചി​കി​ത്സയ്ക്കു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച​തോടെ ​വ​ൻ ക​ട​ക്കെ​ണി​യി​ലാ​യി.

പു​ന്ന പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യാ​ൽ വീ​ട് ന​ൽ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഈ ​കു​ടു​ബ​ത്തി​ന്‍റെ ദ​യ​നീ​യ​വ​സ്ഥ 2020 ജൂ​ലൈ​യി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ന്ന് സിപി.​എം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ അ​ട​ക്കം ശി​വ​നേ​ശന്‍റെ വാ​ട​കവീ​ട്ടി​ലെ​ത്തി എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് ശി​വ​നേ​ശ​ൻ പ​റ​ഞ്ഞു. ക​ട​പ്പു​റം വ​റു​തി​യാ​യതോ​ടെ വാ​ട കൊ​ടു​ക്കാ​നും നി​ത്യ​വും കു​ട്ടി​ക്കു കൊ​ടു​ക്കേ​ണ്ട മ​രു​ന്നു വാ​ങ്ങാ​നും പ​റ്റാ​ത്ത അവ​സ്ഥ​യാ​യി.

ഇ​തോടെ​യാ​ണ് കു​ടു​ബ​വു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​ത്. ജീ​വി​തം ദു​രി​തം വിവരിച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അപേക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​തു പ്ര​കാ​രം പു​ന്ന പ്ര​തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി​യെ​ങ്കി​ലും ഇ​തുവ​രെ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ല്ല.

Related posts

Leave a Comment