മുംബൈ: കർഷക സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ പോപ് താരം റിഹാനക്കെതിരെ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സമരം നടത്തുന്നവർ കർഷകരല്ല തീവ്രവാദികളാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു.
“സമരം ചെയ്യുന്നവർ കർഷകരല്ല, തീവ്രവാദികളാണ്. ഇന്ത്യയെ വിഭജിക്കാനും ചൈനീസ് കോളനിയാക്കാനുമാണ് ചിലരുടെ നീക്കം. മിണ്ടാതിരിക്കു വിഡ്ഢി, ഞങ്ങൾ നിങ്ങളെ പോലെ രാജ്യത്തെ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല’ കങ്കണ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം, കർഷക സമരത്തെ നേരിടാൻ കേന്ദ്രം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതിന്റെ വാർത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തതെന്നും അവർ ചോദിച്ചിരുന്നു.