കുര്യന്‍ വീണ്ടും കുടുങ്ങി! പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; കൈപ്പുഴ സ്വദേശി റിമാൻഡിൽ

പാ​ന്പാ​ടി: പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി ഒ​ടു​വി​ൽ അ​ഴി​ക്കു​ള്ളി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൈ​പ്പു​ഴ മു​ണ്ടാ​ക്ക​ൽ കു​ര്യ(61)നെ​യാ​ണ് പാ​ന്പാ​ടി പോ​ലീ​സി​ന്‍റെ നേ​ത്വ​ത്തി​ൽ പി​ടി​കൂ​ടി ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​രു​പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പാ​ന്പാ​ടി സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ക​ത​ക് ത​ക​ർ​ത്ത് ക​യ​റി ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​പ്പോ​ൾ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​സ്എ​ച്ച്ഒ​യു ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, കെ.​കെ. രാ​ജു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment