കോഴിക്കോട് : യുവതിയ്ക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ സസ്പന്‍ഷനിലായ പോലീസ് ഓഫീസര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണത്തില്‍ സബ് ഇന്‍സ്പക്ടര്‍ കൃത്രിമം കാണിച്ചതായി പരാതി.
സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നാണ് തനിക്കെതിരേ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രമിച്ചതെന്ന് വ്യക്തമാക്കി സിഐ ബിശ്വാസിന് പരാതി നല്‍കിയത്.
വകുപ്പ്തല അന്വേഷണത്തിലെ സാക്ഷിയുടെ മൊഴി പകര്‍പ്പാണ് എസ്ഐ തിരുത്തിയത്. സാക്ഷി പറയാത്ത കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്തിയെന്നും ഫോണ്‍ നമ്പറിലെ ഒരക്കം തെറ്റായി രേഖപ്പെടുത്തിയെന്നുമാണ് പരാതി.
എസ്ഐ ഈ മൊഴികള്‍ വായിച്ചു കേള്പിച്ചുവെന്നല്ലാതെ വായിച്ചു നോക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് ശേഷം ഈ മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് കൃത്രിമം മനസിലാവുന്നത്.
സാക്ഷിമൊഴിക്ക് വിരുദ്ധമായി “അവര്‍ തമ്മില്‍ ലിവിംഗ് ടുഗദര്‍ ബന്ധമുണ്ടോയെന്ന് എനിക്കറിയാം’ എന്നാണ് മൊഴിയുടെ അവസാന ഭാഗത്ത് കൂട്ടിച്ചേര്‍ത്തതെന്നാണ് ആരോപണം.
കൂടാതെ എസ്ഐയെ നേരിട്ടല്ലാതെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊബൈല്‍ നമ്പറും ബോധപൂര്‍വം മൊഴിയില്‍ തെറ്റായാണ് രേഖപ്പെടുത്തിയത്.
ഇതെല്ലാം ചില മേലുദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മൊഴിയില്‍ കൃത്രിമത്തം കാണിച്ച എസ്ഐക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണം.
കൂടാതെ സാക്ഷിയുടെ മൊഴി വീണ്ടും എടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഉമേഷ് പരാതി നല്‍കിയത്.
അതേസമയം പരാതി ലഭിച്ചതായി സിഐ പറഞ്ഞു. എന്നാല്‍ പരാതിയില്‍ പരാമര്‍ശിച്ച സംഭവത്തില്‍ കഴമ്പില്ല. ഉമേഷ് മൊഴി വായിച്ചു നോക്കിയ ശേഷമാണ് മൊഴിയുടെ അവസാനഭാഗത്ത് ഒപ്പിട്ടത്. അന്വേഷണം വൈകിപ്പിക്കുന്നതിനായാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.