വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ കർഷകർ പ്രതിഷേധങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് അമേരിക്ക.
കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ ഭരണകൂടം അറിയിച്ചു.
അതേസമയം, കർഷക സമരത്തെ നേരിടാനുള്ള ഇന്റർനെറ്റ് വിലക്കിനെയും അമേരിക്ക വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടസമില്ലാതെ ലഭിക്കേണ്ടത് അനിവാര്യമാണെന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.