കോ​വി​ഡി​നാ​യി 108 ആംബുലൻസുകൾ! 4,60,913 കി​ലോ​മീ​റ്റ​റു​ക​ൾ; ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യത് 19,956 രോ​ഗി​ക​ൾ; 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​വു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​വു​മ്പോ​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​വു​ന്നു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സ​മ​യ​ത്താ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ടേ​റ്റി​ൽ നി​ന്നു​ള്ള നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ ര​ണ്ട് 108 ആം​ബു​ല​ൻ​സു​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു​ക്കി നി​ർ​ത്തി​യ​ത്.

തു​ട​ർ​ന്ന് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ ആ​ദ്യം ഏ​ഴ് ആം​ബു​ല​ൻ​സു​ക​ളും തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ 13 ആം​ബു​ല​ൻ​സു​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചു.

ഒ​രു വ​ർ​ഷം കൊ​ണ്ട് 4,60,913 കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് 19,956 രോ​ഗി​ക​ളെ​യാ​ണ് 108 ആം​ബു​ല​ൻ​സു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്ക​ൽ, പോ​സി​റ്റീ​വ് ആ​യ​വ​രെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്ക​ൽ, ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​ത്തി​ക്ക​ൽ, രോ​ഗ​മു​ക്തി​ക്ക് ശേ​ഷം തി​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി​ക്ക​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു 108 ആം​ബു​ല​ൻ​സു​ക​ളു​പ​യോ​ഗി​ച്ച് ചെ​യ്തി​രു​ന്ന​ത്.

എ​ന്നാ​ൽ കേ​സു​ക​ൾ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ പോ​സി​റ്റീ​വ് ആ​യ രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി സേ​വ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​റ്റ് ജി​ല്ല​ക​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ത് ഉ​ൾ​പ്പെ​ടെ നാ​ല്പ​തും അ​തി​ല​ധി​ക​വും ആം​ബു​ല​ൻ​സു​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​ള്ള​പ്പോ​ഴാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പ​രി​മി​ത​മാ​യ ആം​ബു​ല​ൻ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ച്ച​ത്.

ജി​ല്ലാ ത​ല കോ​വി​ഡ് നി​യ​ന്ത്ര​ണ സെ​ല്ലി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ശ്രീ​കു​മാ​റി​നാ​ണ് ജി​ല്ല​യി​ലെ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ ചു​മ​ത​ല. എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​രാ​യ എം. ​സു​ധീ​ഷ്, സി​യോ ബാ​ബു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പി. ​ര​ജീ​ഷ , കെ.​എം. ര​മ്യ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ട്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ്, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​രാ​മ​ൻ സ്വാ​തി വാ​മ​ൻ, കോ​വി​ഡ് നി​യ​ന്ത്ര​ണ സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​എ.​ടി. മ​നോ​ജ്, 108 ആം​ബു​ല​ൻ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​പി. ര​മേ​ശ​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ നി​ല​വി​ൽ 10 ആം​ബു​ല​ൻ​സു​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സി​നാ​യി വി​ളി​വ​രാ​മെ​ന്നു​ള്ള​ത് കൊ​ണ്ട് സ​ദാ ജാ​ഗ​രൂ​ക​രാ​യി​രി​ക്കേ​ണ്ട ജോ​ലി​യാ​ണ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്.

പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ വെ​ച്ച് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കി​യ​തി​ന് കാ​സ​റ​ഗോ​ഡ് ജി​ല്ല​യി​ലെ ആം​ബു​ല​ൻ​സ് സം​വി​ധാ​നം ആ​രോ​ഗ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഗ​ർ​ഭി​ണി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ പ്ര​സ​വ​മൊ​രു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സാ​ധി​ച്ചി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വം കാ​ര​ണ​മാ​ണ് പ​രി​മി​ത​മാ​യ സ്രോ​ത​സു​ക​ൾ വ​ച്ച് ജി​ല്ല​യി​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts

Leave a Comment