കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ റോഡ് നവീകരണ പദ്ധതി അപ്രത്യക്ഷമായി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഒളശ്ശ-ഏനാദി-ആറാട്ടുവഴി ധന്വന്തരിക്ഷേത്ര റോഡ് നവീകരണ പദ്ധതിയാണ് ഒരു മാസത്തെ ഇടവേളയിൽ മുങ്ങിയത്.
കഴിഞ്ഞ ബജറ്റില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തിയ പദ്ധതി ഭരണാനുമതി ലഭിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് കടന്നുവന്നത്.
തെരഞ്ഞെടുപ്പിനു ശേഷം പരിശോധിച്ചപ്പോഴാണ് ബജറ്റിൽ വകയിരുത്തിയ പദ്ധതി വെട്ടിമാറ്റിയത് കണ്ടെത്തിയത്. 378/2020-21 എന്ന പദ്ധതിയാണ് ഭരണ സമിതി ഇല്ലാതിരുന്ന കാലത്ത് റദ്ദാക്കിയത്.
ഇത്തരമൊരു പദ്ധതിയുടെ ഫയല്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി കഴിയുന്നതുവരെ നിലവിലുണ്ടായിരുന്നുവെന്ന്് ജില്ലാ പഞ്ചായത്ത്് മുന്‍ പ്രസിഡന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. നടപടികൾ ഏറെക്കുറെ പൂർത്തിയായിരുന്നുവെന്നും അദേഹം അറിയിച്ചു.
തകര്‍ന്ന ക്ഷേത്രവഴിക്കായി നാട്ടുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയത്്. അയ്മനം ഗ്രാമ പഞ്ചായത്തിലെ തീര്‍ത്തും ശോച്യമായ വഴികളിലൊന്നാണ് ഇത്്്.
പദ്ധതി അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി നീക്കമുണ്ടായിരുന്നതായി നേരത്തെ തന്നെ ആറാട്ടുവഴി നിവാസികള്‍ ആരോപിച്ചിരുന്നു.