അരൂർ: വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പെയിന്റ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാശനഷ്ടകണക്കുകൾ ബോധ്യപ്പെടുത്താതെ കമ്പനി ഉടമയും ജീവനക്കാരും.
തീപിടിത്തം ഉണ്ടായി മണ്ണിക്കൂറുകൾ കഴിഞ്ഞിട്ടും ഉടമ വൈറ്റില സ്വദേശി സിദ്ധാർഥൻ സംഭവസ്ഥലത്ത് എത്തിയില്ല. കമ്പനി സ്റ്റാഫ്, മറ്റ് തൊഴിലാളികളും തീപിടിത്തത്തെക്കുറിച്ച് പോലീസിനോടെ മാധ്യങ്ങളോടോ പ്രതികരിച്ചിട്ടില്ല.
തീപിടിത്തമുണ്ടായി മിനിറ്റുകൾക്ക് ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ജീവനക്കാരും ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.
ഈ സംഭവത്തിന് മുമ്പും ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് പെയിന്റ്, വരുണ പെയിന്റ് എന്നീ സ്ഥാപനങ്ങളിൽ തീപിടിത്തം ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അറിയിച്ചിരുന്നു.
പോലീസിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും പ്രാഥമിക അന്വേഷണത്തിൽ ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടാകാമെന്ന് അറിയിച്ചു.
കമ്പനി ഉടമയും പോലീസും ചേർന്നുള്ള കണക്കെടുത്തതിന് ശേഷമേ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.