വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് വാ​ഹ​ന ക​ച്ച​വ​ടം! വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ളത് പത്തോളം വാഹനങ്ങള്‍; ​ മൂന്നുപേർ റിമാൻഡിൽ

വെ​ഞ്ഞാ​റ​മൂ​ട്: വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് വാ​ഹ​ന ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​രു​തി വാ​ഹ​നം കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം തി​രി​ച്ചു ന​ൽ​കു​ന്നി​ല്ല എ​ന്ന് മ​ഞ്ഞ​പ്പാ​റ വ​ട്ട​ത്താ​മ​ര കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദ്ദിഖി​ന്‍റെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കി​ളി​മാ​നൂ​ർ പോലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണ​ങ്ക​ര തോ​പ്പി​ൽ ഹൗ​സി​ൽ നി​ന്നും ന​ഗ​രൂ​ർ ചെ​മ്മ​ര​ത്തും മു​ക്ക് കു​റി​യേ​ട​ത്ത് കോ​ണം തോ​പ്പി​ൽ ഹൗ​സി​ൽ ഷി​ജു ക​രീം (31), ചെ​ങ്കി​ക്കു​ന്നു കാ​യാ​ട്ട് കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ജോ​തി​ഷ് കൃ​ഷ്ണ​ൻ(​ക​ണ്ണ​ൻ-26), കി​ളി​മാ​നൂ​ർ വ​ർ​ത്തൂ​ർ മു​ന്നി​നാ​ട് വീ​ട്ടി​ൽ ( പു​ളി​മാ​ത്ത്, മൊ​ട്ട​ലു വി​ള മേ​ട​യി​ൽ വീ​ട്ടി​ൽ ബി​ജു റ​ഹ്മാ​ൻ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വ്യാ​ജ​മാ​യി നി​ർ​മി​ച്ച ആ​ർസി ബു​ക്കു​ക​ൾ, വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വ്യാ​ജ​മാ​യി നി​ർ​മി​ച്ച ആ​ധാ​ർ കാ​ർ​ഡു​ക​ൾ, വ്യാ​ജ മു​ദ്ര പ​ത്ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ് ടോ​പ്പു​ക​ൾ, ക​ംപ്യൂ​ട്ട​റു​ക​ൾ, ഹാ​ർ​ഡ് ഡി​സ്ക്, പെ​ൻ​ഡ്രൈ​വു​ക​ൾ, കേ​ബി​ളു​ക​ൾ എ​ന്നി​വ​യും പോലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി ഏ​ക​ദേ​ശം പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ കി​ളി​മാ​നൂ​രി​ലും പ​രി​സ​ര​ത്തും വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ്ര​തി​ക​ൾ പ​റ​യു​ന്നു.​


ഈ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി പോ​ലി​സ് പറഞ്ഞു. ​കി​ളി​മാ​നൂ​ർ സിഐ കെ.​ബി മ​നോ​ജ് കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു അ​ന്വേഷ​ണം നടത്തിയത്. പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment