ഉദയംപേരൂർ: പഞ്ചായത്ത് ഓഫീസ് പൂട്ടിയത് ആരാണെന്ന് അറിയാത്തതിനെ തുടർന്ന് ജീവനക്കാരും പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും നടുറോഡിൽ.
ഇന്നലെ വളരെ വൈകിയാണ് ഓഫീസ് അടച്ചത്. അതുകൊണ്ടുതന്നെ ഓഫീസും ഗേറ്റും പൂട്ടിപ്പോയത് ആരാണെന്ന് നിശ്ചയമില്ല.
പത്തേകാൽ കഴിഞ്ഞിട്ടും ഗേറ്റ് പോലും തുറക്കാൻ സാധിക്കാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ വന്നിട്ടുള്ളവരും റോഡിൽ നിൽപ്പാണ്. പഞ്ചായത്ത് സെക്രട്ടറി ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ല.
ഇവിടെ നാളുകളായി സെക്രട്ടറിയും ജീവനക്കാരും ശീതസമരത്തിലാണ്. സെക്രട്ടറിക്കെതിരേ ഒട്ടേറെ പരാതികളാണ് മേലുദ്യോഗസ്ഥർക്ക് പോയിട്ടുള്ളത്.