കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അവധി ആഘോഷിക്കാൻ സണ്ണി ലിയോൺ നിലവിൽ കേരളത്തിലുണ്ട്.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികൾ പങ്കെടുക്കുന്നതിനായിട്ടാണ് സണ്ണിക്ക് പണം നൽകിയതെന്നും എന്നാൽ ഇവർ ചടങ്ങുകൾക്ക് എത്തിയില്ലെന്നും പരാതിക്കാരൻ പറയുന്നു.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പണം വാങ്ങിയ കാര്യം താരം സമ്മതിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് എത്താതിരുന്നത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് സണ്ണി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയത്.