പറവൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി നളിനംവീട്ടിൽ ആർ.വി. ബാബു (53) അറസ്റ്റിൽ.
ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്നു യുട്യൂബ് ചാനലിലൂടെ ഇയാൾ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഫേസ്ബുക്ക് പേജിലും സമാനരീതിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 29നു ബാബുവിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാൻ തയാറാകാത്തതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
എട്ടിനു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ ബാബുവിനു കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.