മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ വിദേശത്ത് പോയതിന് ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശ യാത്രയ്ക്ക് പോയ എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായാണ് ട്രോള്‍.
എംഎല്‍എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നുമാണ് ഘാന പ്രസിഡന്റിന്റെ എഫിബി പേജില്‍ മലയാളത്തില്‍ ആവശ്യങ്ങളുയരുന്നത്. ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളാണ് ഘാന പ്രസിഡന്റിന് ലഭിക്കുന്നത്.
അതേസമയം ട്രോള്‍ മഴയ്ക്ക് പിന്നാലെ അന്‍വര്‍ ഫേസ്ബുക്കില്‍ പ്രതികരണമറിയിച്ചു. “ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും’ എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. താന്‍ ജയിലിലല്ലെന്നും എംഎല്‍എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയ്ക്കെതിരേ ട്രോള്‍ മഴ