പത്തനംതിട്ട: മജീഷ്യന്‍ ഡോ.ടിജോ വര്‍ഗീസ് തിരുവല്ലയ്ക്ക് ഗ്ലോബല്‍ സ്പാര്ക്കളിംഗ് അവാര്‍ഡ് 2020 ലഭിച്ചു. 82ല്‍ പരം ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ടിജോയ്ക്ക് 200ല്‍പരം നേട്ടങ്ങളും സ്വന്തമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൂനെ ആസ്ഥനമായ ഇന്ദ്രപ്രസ്ഥ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗ്ലോബല്‍ സ്പാര്‍ക്ലിംഗ് അവാര്‍ഡ് സമ്മാനിച്ചത്.
15000 രൂപയാണ് അവാര്‍ഡ് തുക. മജീഷ്യന്മാരില് ഈ അവാര്‍ഡ് നേടുന്ന ഏക വ്യക്തി ടിജോയാണ്. മുമ്പ് മാന്‍ ഒഫ് റെക്കോര്‍ഡ് അവാര്‍ഡ് നേടിയിട്ടുണ്ട്.
നാല് മണിക്കൂര്‍ കണ്ണു കെട്ടിയുള്ള മാജിക്കിലൂടെയാണ് ടിജോ ശ്രദ്ധേയനായത്. എട്ട് മണിക്കൂര്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കോവിഡ് പ്രതിസന്ധി വരുന്നത്. അത് ഉടനേ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഏത് വിഭാഗത്തിനും ഗതാഗത ചെലവും മറ്റ് ചെലവിനുമുള്ള തുക മാത്രം വാങ്ങി അമ്പത് ശതമാനം തുകയില്‍ മാജിക് ഷോ ചെയ്യാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവല്ല തൈപ്പറമ്പില്‍ ടി.വി. തോമസിന്റെയും മോളി തോമസിന്റെയും മകനാണ്. ഭാര്യ: പിങ്കി വര്‍ഗീസ്. മക്കള്‍ : കേയ്റ്റലിന്, കെലന്.