പയ്യന്നൂര്‍: യുഎഇയിലെ ബിസിനസ് സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂര്‍ തായിനേരിയിലെ പാക്കുമ്മാടെ ഹൗസില്‍ അഫി ഉദിനൂരിരിന്റെ (45)പരാതിയിലാണ് പോലീസ് കേസെടുത്തത്. തൃക്കരിപ്പൂര്‍ ആയിറ്റിയിലെ സുലൈമാന്‍, ഭാര്യ റഹ്മത്ത് മക്കളായ നജീബ്, റജീന, റുഖിയ എന്നിവര്‍ക്കെതിരെയാണ് കേസ്.
യുഎഇയിലെ അഹ്മദ് ബിന്‍ അവ്ദ ജനറല്‍ മെയിന്റന്‍സ് ആൻഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് എന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് നാലുകോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2018 ഫെബ്രുവരി 2019 നവംബര്‍ മാര്‍ച്ച് മാസങ്ഹളിൽ ബാങ്ക് വഴിയും അല്ലാതെയുമാണ് പണം നല്‍കിയത്.
പിന്നീട് ബിസിനസ് സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കൈപ്പറ്റിയ തുക തിരിച്ച് നലകാമെന്ന വ്യവസ്ഥയില്‍ എഗ്രിമെന്റുണ്ടാക്കിയെന്നും എന്നാല്‍ പണം തിരിച്ച് നലകാതെ വഞ്ചിച്ചെന്നുമാണ് പരാതി. തളിപ്പറന്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതി ഡിവൈഎസ്പി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു.