കോട്ടയം: കൊട്ടാരക്കരയില്‍നിന്ന് ഞായറാഴ്ച രാത്രി മോഷണം പോയ കെഎസ്ആര്‍ടിസി വേണാട് ഓര്‍ഡിനറി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവം കോട്ടയം ജില്ലയിലെ ഏതു ഡിപ്പോയിലും സംഭവിക്കാമെന്ന് ജീവനക്കാര്‍ പറയുന്നു.
വിധ ഡിപ്പോകളിലെ പഴയ മോഡല്‍ ബസുകള്‍ക്കൊന്നും സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ സംവിധാനമില്ല. ഇത്തരം ബസുകള്‍ ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുകയും എന്ജിന് പുള്ളി വലിച്ച് ഓഫ് ചെയ്യുകയുമാണ് പതിവ്.ഷട്ടറുകളും ഡോറുകളും ആര്‍ക്കും തുറക്കാന്‍ സാധിക്കും.
ചിലയിടങ്ങളില്‍ ബസുകളില്‍നിന്ന് ഡീസല്‍ മോഷണം പോകുന്നതും പതിവാണ്. ഡീസല്‍ ടാങ്കിന് പൂട്ടു ഘടിപ്പിക്കണമെന്ന നിര്‍ദേശം ഏറെയിടങ്ങളിലും പാലിക്കപ്പെടുന്നില്ല.ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അറിയാവുന്ന ആര്‍ക്കും ബസുകള്‍ സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടുപോകാനാകുമെന്ന സാഹചര്യമാണ്. പുതിയ മോഡല്‍ ബസുകള്‍ക്കു മാത്രമാണു താക്കോല്‍ സംവിധാനമുള്ളത്.
കോവിഡ് വ്യാപനം വന്നതോടെ പഴക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ ഏറെയും ഡിപ്പോകള്‍ക്കു സമീപം വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുകയാണ്. ജില്ലയിലെ ഒരു ഡിപ്പോയ്ക്കും ഗേറ്റില്ല. വാഹനം കാക്കാന്‍ സെക്യൂരി ജീവനക്കാരും ഇല്ല.
രാത്രികാലങ്ങളില്‍ പൊന്‍കുന്നം, എരുമേലി, ഈരാറ്റുപേട്ട, പാലാ, വൈക്കം ഡിപ്പോകളില്‍ നിരവധി ബസുകള്‍ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്.രാത്രി വര്‍ക്ക്ഷോപ്പില്‍ പണികള്‍ നടത്തിയശേഷം സ്ഥലപരിമിതിമൂലം ബസുകള്‍ റോഡരുകിലാണ് പാര്‍ക്ക് ചെയ്യുന്നത്.
ഡിപ്പോകളില്ലാത്ത സ്ഥലത്ത് ഓട്ടം പോയി അവിടെ രാത്രി സര്‍വീസ് അവസാനിപ്പിക്കുന്ന ബസുകളും സൗകര്യം ലഭിക്കുന്ന ഇടങ്ങളിലാണ് പാര്‍ക്കിംഗ് ചെയ്യുന്നത്.