കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 35 പൈസയുടെയും ഡീസലിന് 36 പൈസയുടേയും വര്‍ധനയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 87.65 രൂപയും ഡീസലിന് 81.89 രൂപയുപമായി വര്‍ധിച്ചു.
തിരുവനന്തപുരത്ത് പെട്രോളിന് 89.18 ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമീണ മേഖലകളിൽ ചിലയിടത്ത് പെട്രോൾ വില 90 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 91.08 രൂപയാണ്.
കഴിഞ്ഞ് നാലിന് ആണ് ഏറ്റവുമൊടുവില്‍ ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് പെട്രോളിന് 34 പൈസയുടെയും ഡീസലിന് 35 പൈസയുടേയും വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് പെട്രോളിനും ഡിസലിനും വര്‍ധിച്ചത്.
അഞ്ച് ദിവസങ്ങൾക്ക് മുന്‍പാണ് ഇന്ധന വിലയിൽ ഇതിന് മുൻപ് വർധന രേഖപ്പെടുത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇപ്പോൾ വീണ്ടും വില വര്‍ധിച്ചത്. കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയും വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വില എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ ഉപഭോക്താക്കളെ ബാധിച്ചിരുന്നില്ല. വരും ദിവസങ്ങളിലും വില വര്‍ധനവിനാണ് സാധ്യതയെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍.