രണ്ടു മക്കളായി കഴിഞ്ഞപ്പോള്‍ ബെയ്‌ലിനും കാമുകിക്കും തോന്നി, ഇനിയൊരു കല്യാണമാകാം, സൂപ്പര്‍ താരത്തിന്റെ വിവാഹവാര്‍ത്ത ആഘോഷമാക്കി ആരാധകര്‍

EXCLUSIVE ALL ROUNDER ***MINIMUM FEE £500 APPLIES***NO BYLINE*** The world's most expensive footballer, Gareth Bale, is seen on holiday in Spain with his wife Emma and their daughter Violet Alba. 12 July 2016. ***DO NOT BYLINE*** UK clients should be aware children's faces may need pixelating.യൂറോപ്പില്‍ വിവാഹത്തിനു വല്യ പ്രസക്തിയില്ലെങ്കിലും വെയില്‍സ് ഫുട്‌ബോളിലെ സൂപ്പര്‍താരം ഗാരെത് ബെയ്ല്‍ വിവാഹിതനാവുകയാണ്. ബാല്യകാല സുഹൃത്ത് എമ്മാ റൈസ് ജോണ്‍സിനെയാണ് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ വിവാഹം കഴിക്കുന്നത്. ഇപ്പോഴാണ് വിവാഹം നടത്താന്‍ തീരുമാനിക്കുന്നതെങ്കിലും ഇവര്‍ വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസിക്കുന്നത്. വയലറ്റ് ആല്‍ബ,നാവാ വാലന്റൈന്‍  എന്നിങ്ങനെ രണ്ടു പെണ്‍മക്കളുംഇവര്‍ക്കുണ്ട്. മൂത്ത മകള്‍ വയലറ്റ് ആല്‍ബ പിറന്നത് 2012 ഒക്ടോബറിലാണ്. 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍ പ്രതിശുദ്ധ വധുവിനും മൂന്നുവയസുകാരിയായ മകള്‍ വയലറ്റ് ആല്‍ബയ്ക്കുമൊപ്പം ലിയേറിക് ദ്വീപില്‍ എത്തിയ ബെയ്ല്‍ ട്വിറ്ററിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള സ്വകാര്യനിമിഷങ്ങളുടെ ഫോട്ടോകളും ബെയ്ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ജന്മദിനം തന്റെ ഓര്‍മയില്‍ ഏറെനാള്‍ നിലനില്‍ക്കുമെന്നും ബെയ്ല്‍ പറഞ്ഞു. ബെയ്ല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകളില്‍ മൂന്നു പേരും സണ്‍ഗ്ലാസ് ധരിച്ചിരിക്കുന്നതായി കാണാം. അഴകളവുകള്‍ വ്യക്തമാക്കുന്ന വെളുത്ത കോട്ടണ്‍ ബിക്കിനിയും ബ്രായുമാണ് എമ്മയുടെ വേഷം. കറുത്ത ട്രൗസര്‍ ധരിച്ചാണ് ബെയ്ല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  സ്പാനിഷ് ലാലിഗാ സീസണ്‍ തുടങ്ങുന്നതിനു മുമ്പേ കല്യാണം നടത്താനാണ് താരത്തിന്റെ പ്ലാന്‍.
ബെയ്‌ലിന്റെ നേതൃമികവിലാണ് വെയ്‌ല്‌സ് ചരിത്രത്തിലാദ്യമായി യൂറോകപ്പ് സെമിയിലെത്തുന്നത്. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ നേടാനും ബെയ്‌ലിനായി. കല്യാണം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന മെസി, ക്രിസ്റ്റാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ബെയ്‌ലിനെ അനുകരിക്കുമോ എന്നു കാത്തിരുന്നു കാണാം.

Related posts