കോഴിക്കോട്: ഊബറിനെ ഏറെ പ്രചാരമുള്ള ഓട്ടോ സർവീസ് കോഴിക്കോട്ടും ആരംഭിക്കുന്നു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങൾക്ക് ശേഷമാണ് ഓട്ടോ സർവ്വീസ് കോഴിക്കോട്ടേക്ക് കൂടി വ്യാപിപ്പിക്കുന്നത്.
പുതിയ സാഹചര്യത്തിൽ സുരക്ഷിതമായി വീടുകളിൽ നിന്നുള്ള പിക്കപ്പ്, തടസമില്ലാത്ത റൈഡുകൾ, ചെലവു കുറഞ്ഞ , സ്പർശന രഹിത പേയ്മെന്റ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
ഊബർ ഗോ, പ്രീമിയർ, ഇന്റർസിറ്റി തുടങ്ങിയ നിരവധി സേവനങ്ങൾ ഊബർ നഗരത്തിൽ ലഭ്യമാക്കും . പരമ്പരാഗത രീതിയിൽ നിന്നും മാറി ഓട്ടോറിക്ഷ വിളിക്കുന്ന രീതിയിലേക്ക് ഇ-മെയിൽ പ്രചരിപ്പിക്കുകയും ലക്ഷ്യമിടുന്നു.
ഓട്ടോ ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സമയം ഫല പ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലമാക്കാനും ഊബർ ഓട്ടോ സഹായിക്കുമെന്ന് ഊബർ ദക്ഷിണേന്ത്യ , ഈസ്റ്റ് ജനറൽ മാനേജർ സുബോധ് സാംഗ്വാൻ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി ഒട്ടേറെ സുരക്ഷാ പദ്ധതികൾ ഊബർ നടപ്പിലാക്കിയിട്ടുണ്ട്. ഗോ ഓൺലൈൻ ചെക്ക് ലിസ്റ്റ്, നിർബന്ധ മാസ്ക്ക് നയം, പ്രീ- ട്രിപ്പ് മാസ്ക്ക് പരിശോധന, സുരക്ഷാ കാര്യങ്ങളിൽ ഡ്രൈവർമാക്ക് നിർബന്ധ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും .
സുരക്ഷിതമല്ലെന്ന് തോന്നിയാൽ റൈഡർ മാർക്കും ഡ്രൈവർമാർക്കും ട്രിപ്പുകൾ റദ്ദ് ചെയ്യാനുള്ള പോളിസിയും കമ്പനി പുതുക്കിയിട്ടുണ്ട്.