കൊല്ലം: സമൂഹത്തിലെ തിന്മകള്ക്കെതിരെ എഴുത്തുകാരും ചിന്തകരും സാംസ്കാരിക പ്രവര്‍ത്തകരും ജാഗരൂകരാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
കെ പി സി സി വിചാര്‍ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്ത്തകന് മങ്ങാട് സുബിന് നാരായണന്റെ ലേഖനങ്ങളുടെ സമാഹാരമായ പറയാന്‍ വയ്യ, പറയാതെ വയ്യ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം അമ്പാടി ഹോട്ടലില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു മുന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ ശൂരനാട് രാജശേഖരന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എ ഷാനവാസ് ഖാന്, പ്രസ് ക്ലബ് സെക്രട്ടറി സി ബിജു, എസ് സുധീശന്‍, മങ്ങാട് സുബിന്നാരായണ് എന്നിവർ പ്രസംഗിച്ചു. ജി ആര് കൃഷ്ണകുമാര്‍ പുസ്തകം പരിചയപ്പെടുത്തി.