തന്നെ ഒരിക്കൽ കളിയാക്കലിൽ നിന്ന് മമ്മൂട്ടി രക്ഷിച്ച കഥ പറഞ്ഞ് നടൻ രാജീവ് പിള്ള. ഇരുവരും ഒന്നിച്ചഭിനയിച്ച പതിനെട്ടാംപടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന സംഭവമാണ് താരം വിവരിച്ചത്.
ലഞ്ച് ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന തന്നെ ഭക്ഷണപ്രിയനായ നിര്‍മാതാവ് തമാശയ്ക്ക് കളിയാക്കിയെന്നും അന്ന് മമ്മൂക്കയാണ് തന്നെ രക്ഷിച്ചതെന്നും രാജീവ് പിള്ള പറഞ്ഞു.
നല്ല ശരീരം ലഭിക്കാന്‍ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും രാജീവ് പിള്ള കൂട്ടിച്ചേർത്തു.