ചിങ്ങവനം: മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയതിനെ തുടർന്നു മുത്തച്ഛൻ മരിക്കാനിടയായ സംഭവത്തിൽ ഒളിവിൽപോയ ചെറുമകൻ അരുണ്‍ദാസി(24)നെ തിരുവനന്തപുരത്തുനിന്നും പോലീസ് പിടികൂടി.കുറിച്ചി ചാലുമാട്ടുതറ തങ്കച്ചനെ(71)ണ് അരുണ്‍ദാസിന്റെ ആക്രമണത്തിൽ കഴിഞ്ഞ 29നു മരിച്ചത്. തങ്കച്ചന്റെ മകൻ ശോബൻദാസിന്റെ മകനാണ് അരുണ്‍ ദാസ്.
വാർക്ക പണിക്കാരനായിരുന്ന അരുണ്‍ദാസ് മദ്യപിച്ചു വീട്ടിലെത്തുകയായിരുന്നു പതിവ്. സംഭവദിവസം വൈകുന്നേരം 8.30നു മദ്യപിച്ചെത്തിയ ചെറുമകനുമായി തങ്കച്ചൻ വഴക്കിടുകയും തുടർന്നു ചവിട്ടേറ്റു ബോധരഹിതനായി വീഴുകയുമായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്നു വീട്ടുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ തങ്കച്ചൻ മരിച്ചു.
സംഘർഷത്തിനിടയിൽ തങ്കച്ചന്റെ ഭാര്യ ലൈസാമ്മയ്ക്കും പരിക്കേറ്റിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയെങ്കിലും അരുണ്‍ദാസിനെ പിടികൂടാനായില്ല.ഇയാളെ പിടികൂടാനായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ഉൗർജിതമായി നടത്തുന്നതിനിടെ ഇന്നലെ തിരുവനന്തപുരത്തുനിന്നും പിടിയിലാകുകയായിരുന്നുവെന്ന് ചിങ്ങവനം എസ്ഐ സ്പെപ്റ്റോ ജോണ്‍ പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു.