വാലന്റൈൻദിനം…ഒരു പൂവുകൊണ്ടോ ഒരുനോട്ടംകൊണ്ടോ പ്രണയം കൈമാറുന്ന കാലം മാറി. പ്രണയിതാക്കൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്കി പ്രണയദിനത്തെ വരവേൽക്കുകയാണിപ്പോൾ.
വിപണിയും അതിനായി ഒരുങ്ങിക്കഴിഞ്ഞു. നൂറുരൂപമുതൽ 10000 രൂപവരെയുള്ള സമ്മാനങ്ങളാണ് പ്രണയിതാക്കളെ വരവേൽക്കാനൊരുങ്ങുന്നത്.
25 രൂപ മുതൽ 1300 രൂപ വരെയുള്ള ഹാർട്ട്, 60 രൂപ മുതൽ 6000 രൂപവരെയുള്ള ടെഡ്ഡിബെയറുകൾ, ഡ്രീം കാച്ചർ, ഹാർട്ട് കാൻഡിൽസ്,പേപ്പർ ഹോൾഡിംഗ്സ്, റെഡ് ബലൂൺസ്, മ്യൂസിക് ബോക്സ്, കപ്പിൾ സ്റ്റാച്യു, കപ്പിൾ ടെഡ്ഡി സോഫ്റ്റ് പില്ലോ എന്നിവയും പ്രണയിതാക്കൾ തന്റെ പ്രണയിനിക്ക് സമ്മാനിക്കാനായി വിപണിയിലെത്തിച്ചിട്ടുണ്ട്.
കപ്പിൾ മോതിരങ്ങളും നെക്ലസുകളുമായി ജ്വല്ലറികളും, വന്പൻ ഓഫറുകളുമായി മൊബൈൽഷോപ്പുകളും രംഗത്തുണ്ട്, ദിവസങ്ങൾക്കുമുന്പേ ഓൺലൈൻ വിപണിയും സജീവമാണ്.
ഫ്ലവർഷോപ്പുകളും വിവിധയിനം റോസ് പൂക്കളുമായി ഒരുങ്ങിയിട്ടുണ്ട്. കോളജുകൾ തുറക്കാത്തത് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടുണ്ടെങ്കിലും പ്രണയിതാക്കൾ എത്തുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.
വരു.. പ്രണയിനിക്ക്, പ്രണയിതാവിന് എന്നും ഓർത്തുവയ്ക്കാ നുള്ള സമ്മാനമായി മടങ്ങൂ.. ഞങ്ങൾറെഡി..