മല്ലപ്പള്ളി: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ജനുവരി 30ന് മല്ലപ്പള്ളിയില്‍ നിന്ന് കോഴഞ്ചേരിക്ക് പുറപ്പെട്ട ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഡ്രൈവര്‍ സംസാരിക്കുന്നിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒക്ക് പരാതിയായി ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായ ടി.ജി. രാജേഷ് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മല്ലപ്പള്ളി ജോയിന്റ് ആര്‍ടിഒ ഒ.എ. മാത്യുവാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
ലൈസന്‍സ് അയോഗ്യമാക്കിയ കാലത്ത് ഹെവി വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദുചെയ്യുമെന്നും ഉത്തരവില്‍ വൃക്തമാക്കിയിട്ടുണ്ട്.