കൊച്ചി: കളത്തിൽ പരാജയമെങ്കിലും വെർച്വൽ ലോകത്ത് കപ്പ് അടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായി ബ്ലാസ്റ്റേഴ്സ് എഫ്സി.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു കായികവിനോദങ്ങളോടും അവരുടെ ക്ലബ്ബിനോടുമുള്ള സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രതീകമായാണ് ക്ലബ്ബ് ഇതിനെ കാണുന്നതെന്നും, അഭിമാനകരമായ മുഹൂർത്തമാണിതെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
സമ്പന്നമായ ഒരു ഫുട്ബോള്‍ പാരമ്പര്യമാണ് കേരളത്തിനുള്ളത്, ഇത്തരം നാഴികക്കല്ലുകള്‍ കായിക വിനോദത്തോടും കേരള ബ്ലാസ്റ്റേഴ്സിനോടുമുള്ള ആരാധകരുടെ സ്നേഹമാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന സ്പോര്‍ട്സ് ക്ലബ്ബായി മാറാൻ ക്ലബ്ബ് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.