തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. സീറ്റിനായി ഔദ്യോഗികമായി ഒരു നേതാവിനെയും കണ്ടിട്ടില്ല.
എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സ്നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കും. എന്റേത് കോണ്‍ഗ്രസ് കുടുംബം ആണ്.
അച്ഛന് 30 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മാത്രമല്ല കോളജില്‍ പഠിക്കുമ്പോള്‍ ഞാന്‍ കെഎസ്യു നേതാവായിരുന്നു.
കലാകാരന് ആവുന്നതിന് മുന്‍പേ രാഷ്ട്രീയത്തിലുണ്ട്, രാഷ്ട്രീയത്തില്‍ വന്നാലും കല അവസാനിപ്പിക്കാനാവില്ല. കലാകാരനായതുകൊണ്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്.
മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തോല്‍ക്കാനാണെങ്കിലും പൊരുതാന്‍ താന്‍ റെഡി. -ധര്മജന് ബോള്‍ഗാട്ടി