ഗവ.ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍.
വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പന്‍സറിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പരഞ്ഞാണ് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയത്.
ഡോക്ടര്‍ പറഞ്ഞ പ്രകാരം ഇവിടെയെത്തിയ യുവതിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ഇയാള്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.