ഏറ്റുമാനൂരിൽ ഗുണ്ടാ ആക്രമണങ്ങൾക്ക് അവസാനമില്ലേ ‍‍? വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തൽ; വിറങ്ങലിച്ച്  ഒരു ഗ്രാമം


ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ മാ​രാ​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഗു​ണ്ടാ ആ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​രി​ലെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്തും സ്ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ച്ചു​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​ക്കു സ​മീ​പം ഗു​ണ്ടാ സം​ഘം വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വ​ടി​വാ​ൾ അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മി സം​ഘം പ​തി​നാ​റു​കാ​ര​നെ അ​ടി​ച്ചു വീ​ഴ്ത്തി. സ്ത്രീ​ക​ളെ​യും വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് അ​ഴി​ഞ്ഞാ​ടി.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​ര​ൻ ബി​നീ​ഷി​നെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​യ്ക്കു സ​മീ​പം ത​ച്ചി​ലേ​ട്ട് റോ​ഡി​ൽ പു​ന്നാ​പ​റ​ന്പി​ൽ ഷാ​ജി, കൊ​ട്ടാ​ര​മു​ക​ളേ​ൽ വീ​ട്ടി​ൽ മ​നോ​ജ്, കൊ​ട്ടാ​ര​മു​ക​ളേ​ൽ ബൈ​ജു, കൊ​ട്ടാ​ര​മു​ക​ളേ​ൽ ജീ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ​തി​ന​ഞ്ചോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം ത​ല്ലി​ത്ത​ക​ർ​ത്ത​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30 മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു വീ​ടു​ക​ളി​ൽ അ​ക്ര​മി സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. ഏ​റ്റു​മാ​നൂ​ർ ടൗ​ണി​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​ണ് പു​ന്നാ​പ​റ​ന്പി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ഷി​ജി​ൻ(​ഉ​ണ്ണി). ഇ​യാ​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​യ​ൽ​വാ​സി​യും ത​മ്മി​ൽ ഇ​ന്ന​ലെ വേ​കു​ന്നേ​രം വാ​ക്കേ​റ്റ​മി​ണ്ടാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​തി ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്.

പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും പൊ​ലീ​സ് സം​ഘം വീ​ട്ടി​ലും എ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യി​ൽ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ഗു​ണ്ടാ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​യ്ക്ക് ഇ​ര​ച്ചെ​ത്തി​യ​ത്. തു​ട​ർ​ന്നു, നാ​ലു വീ​ടു​ക​ളും അ​ക്ര​മി സം​ഘം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ടു​ത്താ​യി ഇ​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ​ല്ലാം ബ​ന്ധു​ക്ക​ളാ​ണ്.

ഷാ​ജി​യു​ടെ വീ​ട്ടി​ലെ ബ​ഹ​ളം കേ​ട്ടു മ​റ്റു വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള സം​ഘം ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റു വീ​ടു​ക​ളി​ലേ​യ്ക്കു കൂ​ടി അ​ക്ര​മം വ്യാ​പി​പ്പി​ച്ച​ത്. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്ത സം​ഘം മു​റ്റ​ത്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment