കോഴിക്കോട്: രണ്ടാനച്ഛന് മാതാവിന്റെ സഹായത്തോടെ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവക്കുകയും ചെയ്ത കേസില്‍ 14 വര്‍ഷത്തിന് ശേഷം വിധി. കോഴിക്കോട് ഫാസ്റ്റ് ട്രാക് സെഷന്‍സ് ജഡ്ജി ശ്യാം ലാല്‍ ആണ് 18 ന് വിധി പറയുന്നത്.
പ്രതികള്‍ക്കായി ഉന്നത ഇടപെടല്‍ നടക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ടറെയുമടക്കം പല തവണ മാറ്റുകയും ചെയ്തതിലൂടെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ആറ് മാസത്തിനകം കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പാശ്ചാത്തലത്തിലാണ് വ്യാഴാഴ്ച വിധി പ്രസ്താവിക്കുന്നത്.
2007 – 2008 കാലത്താണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വിവാഹമോചനം നടത്തിയതിനാല്‍ ഉമ്മക്കും രണ്ടാനച്ഛനുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. കുട്ടിയെ പ്രലോഭിപ്പിച്ച് 2007 – 2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ പലര്‍ക്കായി പണത്തിന് വേണ്ടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
2009 ജനവരിയില്‍ ഡിവൈഎസ്പി സി.ടി. ടോം ആണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി.രാജീവ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രോസിക്യൂഷന് വേണ്ടി ഹാജരായി. നിരന്തരമായ പീഡനം സഹിക്കാനാവാതെ പിതാവിനടുത്തെത്തിയ കുട്ടിയെ അദ്ദേഹം കോഴിക്കോട് അന്വേഷി ഷോര്‍ട് സ്റ്റേ ഹോമിലെത്തിക്കുകയായിരുന്നു.
കുട്ടി ജില്ലാ പോലിസ് സൂപ്രണ്ടിന് നല്കിയ പരാതി മുക്കം പോലീസിന് കൈമാറി.തുടര്‍ന്ന് നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള മഹിളാ സമഖ്യയുടെയും നിര്‍ഭയ യുടെയും സംരക്ഷണത്തിലായിരുന്നു കുട്ടി താമസിച്ചത്.മാതാവ് ഒന്നാം പ്രതിയും രണ്ടാനഛന് രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
താഴെക്കോട് അമ്പലത്തിങ്ങല്‍ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂര്‍ കോട്ടുപുറത്ത് കൊളക്കാടന്‍ ജമാല്‍ എന്ന ജമാലുദ്ദീന്‍ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലില്‍ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂര്‍ കോശാലപ്പറമ്പ് കൊളക്കാടന്‍ നൗഷാദ് എന്ന മോന് (48), കാവന്നൂര്‍ വാക്കല്ലൂര്‍ കളത്തിങ്ങല്‍ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂര്‍ കളത്തിങ്ങല്‍ പുതുക്കല്‍ ജാഫര്‍ എന്ന കുഞ്ഞിപ്പ (38), കാവന്നൂര്‍ കുയില്‍തൊടി നൗഷാദ് (41), അബ്ദുല്‍ ജലീല്‍ (40) എന്നിവരാണ് മറ്റ് പ്ര