ഇ​ന്ധ​ന വി​ല മേ​ലോ​ട്ട് ത​ന്നെ; പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യും വ​ര്‍​ധിച്ചു; ഈ വർഷം വിലവർധനവ് രേഖപ്പെടുത്തിയത് 19 തവണ

 


കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 89.34 രൂ​പ​യും ഡീ​സ​ലി​ന് 83.86 രൂ​പ​യു​മാ​യി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ക്സ്ട്രാ പ്രീ​മി​യം പെ​ട്രോ​ളി​ന് ഉ​ള്‍​പ്പെ​ടെ വി​ല 90ന് ​മു​ക​ളി​ലാ​ണ്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 19 ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സം 10 ദി​വ​സ​വും ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​ത് ദി​വ​സ​വും വി​ല വ​ർ​ധി​ച്ചു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ട​ത്.

ക്രൂ​ഡ് ഓ​യില്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​പ്പോ​ള്‍ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ന്‍ വി​മു​ഖ​ത കാ​ട്ടി​യ എ​ണ്ണ ക​മ്പ​നി​ക​ള്‍ നി​ല​വി​ലെ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​തു ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് ത​ന്നെ​യാ​ണ്.ഇ​ന്ധ​ന​വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ നി​കു​തി​യാ​യി ല​ഭി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​കു​തി കു​റ​യ്ക്കാ​ത്ത​തും വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​റു​ത്ത ബ​ലൂ​ണ്‍ കാ​ണി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment