പ്രസവത്തിനു മണിക്കൂറുകള്‍ മുമ്പുവരെ ഓഫീസില്‍ ജോലി ചെയ്ത് മേയര്‍ ! ഒടുവില്‍ രാത്രി 12.30ന് പ്രസവ വേദനയെടുത്തപ്പോള്‍ സംഭവിച്ചത്…

പ്രസവ വേദനയെടുക്കും വരെ ഓഫീസില്‍ ജോലി ചെയ്ത വനിത മേയറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

രാത്രി ഒന്‍പത് മണി വരെ ഓഫീസില്‍ ജോലി ചെയ്തിരുന്ന മേയര്‍ക്ക് പുലര്‍ച്ചെ അഞ്ചു മണിക്ക് സുഖ പ്രസവം സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കു വെച്ച് കൊണ്ട് ജോലിയാണ് ആരാധന എന്ന് പ്രഖ്യാപിച്ച മേയര്‍ക്ക് സാമൂഹ്യ മാധ്യമത്തില്‍ വലിയ കയ്യടിയാണ് ലഭിച്ചത്.

ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജര്‍ ആണ് പ്രസവ വേദന തുടങ്ങുന്നത് വരെ ഓഫീസില്‍ ജോലി ചെയ്തത് ബുധന്‍ വൈകീട്ട് തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പത് വരെ മേയര്‍ നഗര സഭ ഓഫീസില്‍ തുടര്‍ന്നു.

പിന്നീട് 12.30ന് പ്രസവ വേദന തുടങ്ങിയതോടെ മേയര്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ആണ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

ഈ കാര്യങ്ങള്‍ കാണിച്ചു കൊണ്ട് മേയര്‍ സൗമ്യ ട്വീറ്റ് ചെയ്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് ആഘോഷവുമായി. താനും കുട്ടിയും സുഖമായി ഇരിക്കുന്നു എന്ന് മേയര്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റു കുഴപ്പം ഇല്ല എങ്കില്‍ മൂന്നു ദിവസത്തിനകം വീട്ടില്‍ നിന്നും മേയര്‍ ജോലി പുനരാംരംഭിക്കാനും ഒരാഴ്ച കഴിഞ്ഞു ഓഫീസില്‍ എത്താനുമാണ് മേയറുടെ പദ്ധതി ബിജെപിയാണ് നഗര സഭ ഭരിക്കുന്നത്.

Related posts

Leave a Comment