ജനീവ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകി.
ഇതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനകഎസ്കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും.
ഓക്സ്ഫഡ് സഹായത്തോടെ ഇന്ത്യ നിർമിക്കുന്ന വാക്സീനാണ് കോവിഷീൽഡ്. വാക്സിന് വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ചഒ പ്രതിനിധികൾ അറിയിച്ചു.