സാൻഡിയാഗോ: അമ്മയുടെ കാർ മോഷ്ടിച്ചു രാത്രി 11നുശേഷം കൂട്ടുകാരിയേടൊപ്പം ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടു പുരുഷന്മാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ട്രാഫിക് ലംഘനത്തെ തുടർന്ന് പോലീസ് വാഹനം തടഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ രണ്ടുപേരും കൗമാര പ്രായക്കാരായിരുന്നുവെന്ന് പോലീസ് അറിഞ്ഞിരുന്നില്ല.
പോലീസിനെ കണ്ടതും രണ്ടു പെണ്‍കുട്ടികളും കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് ചുറ്റുപാടും നടത്തിയ അന്വേഷണത്തിലാണ് കാർ ശരീരത്തിലൂടെ കയറിയിരുന്ന കിടന്നറങ്ങുകയായിരുന്ന ഭവനരഹിതരായ രണ്ടുപേർ രക്തത്തിൽ കുളിച്ചു സമീപത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.
ഒരാൾ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിൽ നിന്നിറങ്ങിയ ഓടിയ രണ്ടു കുട്ടികളേയും അറസ്റ്റു ചെയ്ത് മാതാപിതാക്കളോടൊപ്പം കസ്റ്റഡിയിൽ വിട്ടയച്ചതായി പോലീസ് ഓഫീസർ ലഫ്റ്റ് കെവിൻ പറഞ്ഞു.
കൊല്ലപ്പെട്ട രണ്ടുപേരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെക്കുറിച്ചും പോലീസ് വിശദീകരണം നൽകിയിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ