അനുഭവിച്ചേ തീരൂ, ജനത്തെ കൊള്ളയടിച്ചു കീശ വീർപ്പിക്കട്ടെ! ഇ​ന്ധ​ന​വി​ല ഇന്നും കൂട്ടി; നട്ടെല്ലൊടിഞ്ഞു ജനം, വിലക്കയറ്റവും രൂക്ഷം

കൊ​ച്ചി/ ന്യൂഡൽഹി: സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡും ത​ക​ര്‍​ത്ത് ഇ​ന്ധ​ന​വി​ല മു​ന്നേ​റു​ന്നു. കടുത്ത പ്രതിഷേധത്തിനിടെ ഇന്നും വില കൂട്ടി.

ഇ​ന്നു പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​യാണ് വരുത്തിയത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 89.64 രൂ​പ​യും ഡീ​സ​ലി​ന് 84.23 രൂ​പ​യു​മാ​യി.

തു​ട​ര്‍​ച്ച​യാ​യ ഒ​മ്പ​താം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 91 ക​ട​ന്നു. ഡീ​സ​ല്‍ വി​ല 86നോ​ട് അ​ടു​ത്തു.

പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.24 രൂ​പ​യും ഡീ​സ​ലി​ന് 85.51 രൂ​പ​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

പാചകവാതകത്തിനും

ഡൽഹി ലേഖകൻ തുടരുന്നു: പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് 100 രൂ​പ​യും ക​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ജ​നം. താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​ണ്ടാ​യി​രു​ന്ന ഡ​ൽ​ഹി​യി​ൽ പോ​ലും ലി​റ്റ​റി​ന് 88.73 രൂ​പ​യും 79.06 രൂ​പ​യു​മാ​യി.

ഗാ​ർ​ഹി​ക, വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ പാ​ച​ക​വാ​ത​ക വി​ല​യും കു​ത്ത​നെ കൂ​ട്ടി. ഇ​ന്ന​ലെ മു​ത​ൽ വീ​ണ്ടും 50 രൂ​പ കൂ​ട്ടി​യ​തോ​ടെ ഗാ​ർ​ഹി​ക എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 769 രൂ​പ​യാ​ണ് ഡ​ൽ​ഹി​യി​ലെ വി​ല.

ജ​ന​വി​കാ​രം മാ​നി​ച്ചു നി​കു​തി​ക​ൾ കു​റ​ച്ച് ആ​ശ്വാ​സം ന​ൽ​കേ​ണ്ട സ​ർ​ക്കാ​രാ​ക​ട്ടെ വീ​ണ്ടും വീ​ണ്ടും വി​ല കൂ​ട്ടി ജ​ന​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്നു. ഇ​ന്ധ​ന വി​ല​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്.

വാഹനം ഉപേക്ഷിക്കുമോ?

ബി​ജെ​പി സ​ർ​ക്കാ​ർ 2014ൽ ​ഡ​ൽ​ഹി​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 71.34 രൂ​പ​യും ഡീ​സ​ലി​ന് 56.71 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 100 ഡോ​ള​റി​ൽ താ​ഴെ​യും. പി​ന്നീ​ട് 2014 സെ​പ്റ്റം​ബ​ർ മു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​ഞ്ഞു ശ​രാ​ശ​രി 40-50 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ക്രൂ​ഡ് വി​ല 11.26- 39.68 ഡോ​ള​ർ വ​രെ താ​ഴു​ക​യും ചെ​യ്തു.

പ​ക്ഷേ, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​ക​ൾ മാ​ത്രം കൂ​ട്ടി. ഇ​ന്ധ​ന നി​കു​തി​ക​ളും സെ​സും ലോ​ക​റി​ക്കാ​ർ​ഡ് ഭേ​ദി​ക്കു​ക​യും ചെ​യ്തു.

ജ​ർ​മ​നി​യി​ൽ ഇ​ന്ധ​ന​വി​ല കൂ​ട്ടി​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി ഹൈ​വേ​ക​ളി​ൽ ഉ​പേ​ക്ഷി​ച്ചു പോ​യ ച​രി​ത്ര​മു​ണ്ട്.

80 ദി​വ​സ​ത്തി​ലേ​റെ​യാ​യി ഡ​ൽ​ഹി​യി​ലെ തെ​രു​വു​ക​ളി​ൽ സ​ഹ​ന​സ​മ​രം തു​ട​രു​ന്ന ക​ർ​ഷ​ക​രോടു കാണിക്കുന്ന അവഗണനാ സ​മീ​പ​ന​മാ​ണ് തു​ട​ർ​ച്ച​യാ​യി ഇ​ന്ധ​ന​വി​ലയിൽ ഉയരുന്ന പ്രതിഷേധത്തോടും കേന്ദ്രസർക്കാർ പുലർത്തുന്നത്.

Related posts

Leave a Comment