കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നടൻ സലിംകുമാർ. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്.
തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിം പറഞ്ഞു.
കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണ്. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുടന്തൻന്യായമാണ്.
ആഷിക് അബുവും അമല്‍ നീരദും കോളജില്‍ തന്റെ ജൂണിയറായിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ല. അല്ലാതെ തനിക്ക് 90 വയസായിട്ടില്ലെന്നും സലിം വ്യക്തമാക്കി.