തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിണറായിക്ക് എന്തുവേണമെങ്കിലും പറയാമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരാണ് പിഎസ്സി ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നാണ് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കിൽ അവരോട് അൽപമെങ്കിലും നീതി പുലർത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.