കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സലിംകുമാറിന്റെ വാദങ്ങളെ തള്ളി ചലച്ചിത്ര അക്കാദമി ചെയര്മാന് കമൽ. സലിംകുമാറിനെ മേളയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. വിവാദം വീണ്ടും ഉയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും കമൽ പറഞ്ഞു.
വിഷയത്തിൽ സലിംകുമാറുമായി അരമണിക്കൂറോളം സംസാരിച്ചു. മേളയിൽനിന്ന് തന്റെ പേരൊഴിവാക്കിയെന്ന സലിംകുമാറിന്റെ ആരോപണം ശരിയല്ല. ഇക്കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചുവെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.