15-ാം വയസില്‍ വിഴുങ്ങിയ വിസില്‍ പുറത്തെടുത്തത് 40-ാം വയസില്‍ ! മട്ടന്നൂരിലെ വീട്ടമ്മയുടെയും വിസിലിന്റെയും കഥയിങ്ങനെ…

കാല്‍നൂറ്റാണ്ട് ഒരു വിസില്‍ ശ്വാസകോശത്തില്‍ സൂക്ഷിക്കുക. അതിനു ശേഷം പുറത്തെടുക്കുക. കേട്ടിട്ട് വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ.

കണ്ണൂരിലെ മട്ടന്നൂരിലെ ഒരു വീട്ടമ്മയാണ് 15-ാം വയസില്‍ കളിക്കുന്നതിനിടെ വിസില്‍ വിഴുങ്ങിയത്. ഇത് തിരിച്ചെടുത്തതാവട്ടെ ഇവരുടെ 40-ാം വയസ്സിലും.

വിസില്‍ ഇത്രകാലം തന്റെ ശ്വാസനാളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്നു തിരിച്ചറിഞ്ഞ വീട്ടമ്മ ആകെ ഞെട്ടിയിരിക്കുകയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയാണു വിസില്‍ പുറത്തെടുത്തത്.

വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കില്‍നിന്നും റഫര്‍ ചെയ്യപ്പെട്ടാണു കണ്ണൂര്‍ ഗവ. മെഡി. കോളജിലെ പള്‍മണോളജി വിഭാഗത്തില്‍ എത്തിയത്.

അവിടെ സി.ടി. സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയില്‍ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുദിച്ചു. ഉടന്‍തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പള്‍മണോളജിസ്റ്റ് ഡോ.രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്‌കോപ്പിക്ക് വിധേയയാക്കി.

ബ്രോങ്കോസ്‌കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസിലായിരുന്നു. ഇതോടെയാണു പതിനഞ്ചാം വയസിലെ സംഭവം അവര്‍ ഓര്‍ത്തെടുത്തത്. ഇത്രയുംകാലം വലച്ച ചുമയ മാറിയതിന്റെ സന്തോഷത്തിലാണ് അവരിപ്പോള്‍.

പള്‍മണോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം. കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപും അഭിനന്ദിച്ചു. എന്തായാലും വിസില്‍ മൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്ന് ആശ്വസിക്കുകയാണ് വിസില്‍ വിഴുങ്ങിയ ആള്‍.

Related posts

Leave a Comment