മരങ്ങളില്‍ പാവകളെ ചേര്‍ത്ത് കെട്ടിയിരിക്കുന്നു! ഏതെങ്കിലും ക്രൈം സിനിമയുടെ തുടക്കമാണിതെന്ന് തോന്നുന്നുണ്ടോ?
എന്നാല്‍ അങ്ങനെയല്ല. ഹെഡ്നെസ്ഫോര്ഡിനടുത്തുള്ള കാനോക്ക് ചേസിലെ സ്റ്റാഫോര്‍ഡ്ഷയര്‍ വനത്തിനടുത്തുകൂടെ നടക്കുകയായിരുന്നു ആശുപത്രി ജീവനക്കാരിയായ അറുപത്തേഴുകാരി.
പെട്ടെന്നാണ് അവര്‍ ആ ദൃശ്യം കാണുന്നത്. നിരവധി പാവകളെ മരങ്ങളോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം.
ഇത്രയും പാവകള്‍ എങ്ങനെയാണ് ഇവിടെ വന്നതെന്നോ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ പിന്നിലെ രഹസ്യമോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പാവകളെ കണ്ടെത്തിയ സ്ഥലത്ത് 1924 വരെ ഒരു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു.
ആശുപത്രിയുമായി പാവകളെ കണ്ടെത്തിയ സംഭവത്തില്‍ ബന്ധമുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതർ. ബ്രിന്ഡ്ലി വില്ലേജ് എന്ന അറിയപ്പെട്ടിരുന്ന ആ സ്ഥലത്ത് സ്കൂളും പള്ളിയുമൊക്കെയുണ്ടായിരുന്നു.
1960 ഓടെ സ്കൂള്‍ അടച്ചുപൂട്ടി. വൈകാതെ ആ ഗ്രാമത്തിലെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി.