തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90.02 രൂപയും ഡീസല്‍ വില ലിറ്ററിന് 84.64 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 91.78 രൂപയും ഡീസലിന് 86.29 രൂപയുമായി വര്‍ധിച്ചു. തുടര്‍ച്ചയായ 11-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.