റോം: ഇറ്റലിയിൽ 88 ശതമാനം പ്രദേശങ്ങളിലും കോവിഡ് 19 വൈറസിന്റെ ഇംഗ്ലീഷ് വകഭേദം കണ്ടെത്തിയ സാഹചര്യങ്ങൾ നിലനിൽക്കെ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തിയത് രാജ്യത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിയ്ക്കയാണ്.
ബി 1.525 എന്ന വൈറസ് വകഭേദത്തെ കണ്ടെത്തിതായി ഇറ്റലിയിലെ ഫെഡറിക്ക യൂണിവേഴ്സിറ്റിയും നേപ്പിൾസിലെ പാസ്കൽ റിസർച്ച് ഇൻസ്ററിറ്റ്യൂട്ടുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയയാളിൽ പതിവു കോവിഡ് 19 പരിശോധന നടത്തിയപ്പോഴാണ് ഈ അപൂർവ വകഭേദം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ചയിൽ ആരോഗ്യ മന്ത്രാലയവും സുപ്പീരിയർ ഇൻസ്ററിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേർന്നു ഒരു സർവേ നടത്തിയിരുന്നു.
യുകെ, ഡെൻമാർക്ക്, നൈജീരിയ, യുഎസ് എന്നിവിടങ്ങളിൽ ഈ വകഭേദത്തിന്റെ നൂറോളം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത, മറ്റു സ്വഭാവസവിശേഷതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭിച്ചു വരുന്നതേയുള്ളുവെന്നും സർക്കാർ വ്യക്തമാക്കിയെങ്കിലും ആശങ്കയിലാണ് ഇറ്റാലിയൻ ഭരണകൂടം.
വൈറസിന്റെ വകഭേദങ്ങൾ പലയിടത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ സ്കീയിംഗ് വിനോദ മേഖല അടച്ചിടാൻ സർക്കാർ നടപടിയെടുത്തിരുന്നു.
എന്നാൽ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജസ്റ്റുകൾ ആവശ്യപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ