അപകടത്തില്‍ പരിക്കേറ്റ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്ന എത്രയെത്ര സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.
മിനിറ്റുകളുടെ വിത്യാസത്തിലായിരിക്കും പലപ്പോഴും ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുന്നത്.
അപകടം കണ്ടിട്ടും കാണാത്തപോലെ പോകുന്നവരും ഈ മരണത്തിന് കാരണക്കാരാണ്.
മനുഷ്യര്ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുകയാണ് ബ്രസീലിലെ ഒരു തെരുവുനായ.
വാഹനമിടിച്ച് പരിക്കേറ്റ തന്റെ സഹജീവിക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ കാവല്‍ നിന്നു നായ.
രക്ഷാപ്രവര്‍ത്തകരെ ആദ്യം കാവല്‍നിന്ന നായ അടുപ്പിച്ചില്ല. തുടര്‍ന്ന് നായയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് പരിക്കേറ്റ നായയെ മാറ്റിയത്.
രക്ഷപ്രവര്‍ത്തകര്‍ പരിക്കേറ്റ നായയേയും കാവല്‍ നിന്ന നായയെയും ആശുപത്രിയിലും തുടര്‍ന്ന് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
പരിക്കേറ്റ നായ സുഖംപ്രാപിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. നായയെ വളർത്താൻ നല്‍കാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം.
നിരവധി ആളുകള്‍ നായകളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.