കോട്ടയം: നവകേരളസൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയി വിശ്വം എംപി നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പാലായിൽ ഉജ്വല വരവേൽപ്പ്.
ഇന്നു രാവിലെ 10ന് കുരിശുപള്ളികവലയിലെത്തിയ ജാഥയെ എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു. ജോസ് കെ.മാണി, പി.എം.ജോസഫ്, ബാബു കെ.ജോർജ്, ഫിലിപ്പ് കുഴികുളം എന്നിവർ നേതൃത്വം നൽകി.
തുടർന്ന് തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റനെ ളാലം പാലം ജംഗ്ഷനിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. പാലായിലെ സ്വീകരണത്തിനു ശേഷം കടുത്തുരുത്തിയിലായിരുന്നു സ്വീകരണം.
സെൻട്രൽ ജംഗ്ഷനിൽ എൽഡിഎഫ് നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. വൈകുന്നേരം നാലിന് വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടക്കുന്ന സ്വ്ീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും.
തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. ഇന്നലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജാഥയ്ക്കു സ്വീകരണം നൽകി. വൈകുന്നേരം കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ജാഥയ്ക്ക് വൻ വരവേൽപ്പ് ലഭിച്ചു.
എം.വി. ഗേവിന്ദൻ മാസ്റ്റർ (സിപിഎം), പി.വസന്തം (സിപിഐ), തോമസ് ചാഴികാടൻ (കേരള കോണ്ഗ്രസ് എം), സാബു ജോർജ് (ജനതാദൾ സെക്കുലർ), വർക്കലല ബി. രവികുമാർ (എൻസിപി), മാത്യുസ് കോലഞ്ചേരി(കോണ്ഗ്രസ് എസ്), വി. സുരേന്ദ്രൻപിള്ളി(ലേക താന്ത്രിക് ജനതാദൾ), എം.വി.മാണി (കേരള കോണ്ഗ്രസ് ബി), അബുദ്ൽ വഹാബ് (ഐഎൻഎൽ), ഷാജി കടമല (കേരള കോണ്ഗ്രസ് സ്ക്റിയ), ജേർജ് അഗസ്റ്റ്യൻ (ജനാധിപത്യകേരള കോണ്ഗ്രസ്) എന്നിവരാണ് ജാഥാംഗങ്ങൾ.