ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​റസ്റ്റ്‌ !​ പീഡനത്തിനിരയായ പെൺകുട്ടികൾക്കു വേണ്ടിയുള്ള ഫണ്ടിൽ തിരിമറി; യൂത്ത് ലീഗ് നേതാക്കളെ ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട് : കാ​ഷ്മീ​രി​ലെ ക​ത്‌​വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്.

യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ സി.​കെ.​സു​ബൈ​റി​നെ​യും പി.​കെ.​ഫി​റോ​സി​നെ​യു​മാ​ണ് ചോ​ദ്യം ചെ​യ്യു​ക. ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​റ​സ്റ്റു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗ​മാ​യി​രു​ന്ന യൂ​സ​ഫ് പ​ട​നി​ല​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ പോലീസ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment