ഈ​ജി​പ്തി​ലെ ആ ​ജോ​ർ​ജ്കു​ട്ടി ആ​രാ​ണ്? 3,600 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​രു കൊ​ല​പാ​ത​കം തെ​ളി​യു​ന്നു…

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യ​ത്തി​ലെ കൊ​ല​പാ​ത​കം ഓ​ർ​മ​യി​ല്ലേ? വ​രു​ണി​നെ കൊ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് തെ​ളി​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വും ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

വ​ൻ പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​റ​ഞ്ഞു​വ​ന്ന​ത് ഈ​ജി​പ്തി​ലെ ഒ​രു കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മോ, മാ​സ​മോ, വ​ർ​ഷ​മോ ഒ​ന്നു​മ​ല്ല ഈ ​കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

3600 വ​ർ​ഷം മു​ന്പാ​ണ്! സംഭവത്തിന് ദൃശ്യവുമായി ചില ചെറിയ സാമ്യങ്ങളുമുണ്ട്.

സം​ഭ​വം എ​ന്താ​ണെ​ന്ന​ല്ലേ? 1960 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​ജി​പ്തി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു മ​മ്മി​യി​ൽ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്.

കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ഇ​തി​ന് 40 വ​യ​സ് പ്രാ​യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ല​യി​ൽ ശ​ക്ത​മാ​യി ആ​ഘാ​ത​മേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment