മലയാളത്തിന്റെ സിനിമാശൈലികളെ മാറ്റിയെഴുതിയ ചിത്രമായിരുന്നു അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ബിഗ് ബി.
ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഈയവസരത്തിൽ ചിത്രത്തെക്കുറിച്ച് യുവനടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ബിഗ്ബി വരുന്നതുവരെ ഇത്രയേറെ പുതുമുഖങ്ങൾ ഒന്നിച്ച ഒരു സിനിമ ഉണ്ടായിരുന്നില്ലെന്ന് ഷൈൻ പറയുന്നു.
അതുവരെയുള്ള ശീലങ്ങളൊക്കെ മാറ്റിയെഴുതിയ, ഒരു ദൃശ്യവിരുന്നു തന്നെയായിരുന്നു ആ സിനിമ.
എന്നിരുന്നാലും ബിഗ് ബി പരാജയമായിരുന്നുവെന്ന് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.
ഹിറ്റ് അല്ലായിരുന്നെങ്കിൽ അതിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ കാത്തിരിക്കുന്നതെന്തിനാണെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.