കാ​ട്ടാ​ന​ക​ൾ ഏ​റ്റു​മു​ട്ടി! ആ​ന​ക​ൾ കൊ​മ്പുകോ​ർ​ക്കു​ന്ന കാ​ഴ്ച​ വ​ഴി യാ​ത്ര​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പകര്‍ത്തി

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ചേ​ര​ന്പാ​ടി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഏ​റ്റു​മു​ട്ടി.

ചേ​ര​ന്പാ​ടി ചു​ങ്കം, മി​ല്ല​ത്ത് ന​ഗ​ർ, കോ​ര​ഞ്ചാ​ൽ മേ​ഖ​ല​ക​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. കാ​ഴ്ച വ​ഴി യാ​ത്ര​ക്കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

ആ​ന​ക​ൾ കൊ​ന്പ് കോ​ർ​ക്കു​ന്ന​ത് കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി. ചേ​ര​ന്പാ​ടി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

കോ​ര​ഞ്ചാ​ൽ, മി​ല്ല​ത്ത് ന​ഗ​ർ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി വ്യാ​പ​ക നാ​ശം വ​രു​ത്തു​ക​യാ​ണ്.

വ്യാ​പ​ക കൃ​ഷി നാ​ശ​വും വ​രു​ത്തു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

ചേ​ര​ന്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ൽ കൊ​ല​വി​ളി ന​ട​ത്തി​യി​രു​ന്ന കാ​ട്ടു​കൊ​ന്പ​നെ ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വ​നം​വ​കു​പ്പ് മ​യ​ക്ക് വെ​ടി​വെ​ച്ച് പി​ടി​കൂ​ടി മു​തു​മ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

Related posts

Leave a Comment