ഒ​രു പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ന്ന​ത പ​ദ​വി​യി​ൽ ഒ​രു​മി​ച്ചു പ്ര​മോ​ഷ​ൻ! അ​ഭി​ന​ന്ദി​ക്കു​ന്ന തി​ര​ക്കി​ല്‍ നാട്ടുകാരും ബന്ധുക്കളും


കൊ​ട്ടാ​ര​ക്ക​ര: ഒ​രു പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സി​ലെ ഉ​ന്ന​ത പ​ദ​വി​യി​ൽ ഒ​രേ പ്രൊ​മോ​ഷ​ൻ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​ത് കൗ​തു​ക​ക​ര​മാ​യി.

എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട അ​മ്പ​ല​ത്തും​കാ​ല സ്വ​ദേ​ശി എം.​എം ജോ​സ്, ചീ​ര​ങ്കാ​വ് സ്വ​ദേ​ശി ഷെ​രീ​ഫ്.​എ​സ്, ഇ​ട​യ്ക്കോ​ട് സ്വ​ദേ​ശി അ​ജ​യ​നാ​ഥ്‌.​ജി എ​ന്നി​വ​രാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പ​ദ​വി​യി​ൽ നി​ന്നും ഡി​വൈ​എ​സ്പി ചു​മ​ത​ല​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തി​ലൂ​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

ഷെ​രീ​ഫ്.​എ​സ് കൊ​ല്ലം എ​സ്എ​സ്ബി യി​ലും (സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ), അ​ജ​യ​നാ​ഥ്‌.​ജി എ​റ​ണാ​കു​ളം പു​ത്ത​ൻ കു​രി​ശി​ലും എം.​എം ജോ​സ് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്കു​മാ​ണ് ഡി​വൈ​എ​സ്പി മാ​രാ​യി നി​യ​മ​നം ല​ഭി​ച്ച​ത്.

ഒ​രേ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഒ​റ്റ ബാ​ച്ചി​ൽ​പ്പെ​ട്ട ഇ​വ​ർ മൂ​വ​രും വി​വി​ധ സ്റ്റേ​ഷ​നി​ൽ എ​സ്ഐ പ​ദ​വി​യി​ൽ തു​ട​ങ്ങി ഡി​വൈ​എ​സ്പി പ​ദം​വ​രെ ഒ​രു പോ​ലെ സ​ഞ്ച​രി​ച്ച​ത് കേ​ര​ള പോ​ലീ​സ് ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി​രി​ക്കും.

നി​യ​മ​ത്തി​നു​ള്ളി​ൽ നി​ന്നു കൊ​ണ്ട്, അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മി​ല്ലാ​ത്ത സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പോ​ലീ​സ് സേ​ന​യി​ലെ അ​ച്ച​ട​ക്കം പാ​ലി​ക്ക​ലും മൂ​വ​രു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

Related posts

Leave a Comment